ന്യൂഡല്‍ഹി: യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവിയില്‍ ഇന്ത്യയുടെ ദീപാവലിയും ഇടംപിടിച്ചു. ഡല്‍ഹിയിലെ റെഡ്ഫോര്‍ട്ടില്‍ നടന്ന യുനെസ്കോയുടെ സാംസ്കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് പ്രഖ്യാപനം. സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗം ദീപാവലിയെ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് മുമ്പ് കുംഭമേള, കൊല്‍ക്കൊത്തയിലെ ദുര്‍ഗാ പൂജ, ഗുജറാത്തിലെ ഗര്‍ബ നൃത്തം, യോഗ തുടങ്ങി 15 ഓളം ആഘോഷങ്ങള്‍ സാംസ്കാരിക പൈതൃക പദവി നേടിയവയാണ്. ഇരുട്ടിനു മേല്‍ വെളിച്ചത്തിന്‍റെയും തിന്മയ്ക്കു മേല്‍ നന്മയുടെയും വിജയത്തെ പ്രതിനിധീകരിക്കുന്നതാണ് ദീപാവലി.

Comments: